ആരോഗ്യമുള്ള പുട്ട്
ചേരുവകൾ
- റാഗി മാവ്-1 കപ്പ്
- അരിപ്പൊടി-1 കപ്പ്
- ചോളമാവ്-1 കപ്പ്
- തേങ്ങ - 1 കപ്പ് (ചിരവിയ)
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
- ഒരു പാത്രത്തിൽ റാഗി മാവില്‍ തേങ്ങയും ഉപ്പും ചേർക്കുക.
- കുറച്ച് വെള്ളം ചേർത്ത് മാവ് നനക്കുക, നിങ്ങൾ ഒരു ഉരുള ഉണ്ടാക്കുമ്പോള്‍ അത് ഒരുമിച്ച് പിടിക്കുകയും അമർത്തുമ്പോൾ അത് തകരുകയും ചെയ്യുന്ന രീതിയില്‍ നനക്കുക. കുറഞ്ഞത് 15 മിനിട്ടെങ്കിലും മൂടി വയ്ക്കുക.
- അരിപ്പൊടിയും ചോളപ്പൊടിയും ഉപയോഗിച്ച് മേല്‍പ്പറഞ്ഞ നടപടിക്രമം പിന്തുടരുക.
- ഇനി ഒരു പുട്ട് മേക്കറിൽ വെള്ളം തിളപ്പിക്കുക. ആവി വരുമ്പോൾ, പുട്ട് മേക്കർ എടുക്കുക, ചെറുതായി ചിരവിയ തേങ്ങ ചേർക്കുക, അതിനു മുകളിൽ റാഗി മിശ്രിതം ചേർക്കുക, പിന്നെയും ചിരവിയ തേങ്ങ ചേർക്കുക, തുടർന്ന്ചോളം മാവ് ചേർക്കുക
ഉപയോഗം - അമിതവണ്ണത്തിനും പ്രമേഹത്തിനും ശുപാർശ ചെയ്യുന്നു