സ്നേഹധാര
സ്നേഹധാര സമഗ്രമായ ആയുർവേദ പാലിയേറ്റീവ് കെയർ പ്രോഗ്രാം
ഭാരതീയ ചകിത്സാ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആയുർവേദീയ സാന്ത്വന പരിചരണ പദ്ധതി.
കിടപ്പു രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടാനുപകരിക്കന്നതാണ് ശരിയായ സാന്ത്വന പരിചരണം. അവരുടെ കഷ്ടപ്പാടുകൾ നേരത്തെ തിരിച്ചറിയാനും ഒഴിവാക്കാനും അവരുടെ സ്ഥിതി മനസ്സിലാക്കി വേദനാദി വികാരങ്ങൾക്ക് ശാരീരിക-മാനസിക-ആത്‌മീയ ചികിത്സ നൽകാനും കഴിയുന്നു.
വർത്തമാന കേരളത്തിലെ അണുകുടുംബങ്ങളിൽ ഒരാൾ കിടപ്പിലായാൽ അയാളുടെ പരിചരണം നടത്താൻ ആളില്ലാത്ത അവസ്ഥയാണ്. ഈ സാമൂഹ്യ വിപത്തിനൊരു പരിഹാരമായാണ് കേരള സർക്കാർ സാന്ത്വന പരിചരണ പരിപാടികൾ നടപ്പാക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ഒരു പ്രാഥമിക സാന്ത്വന പരിചരണ പദ്ധതിയാണ് സ്നേഹധാര. നിയമസഭാ സബ്ജക്ട് കമ്മറ്റി 12 (എച്ച് & എഫ്ഡബ്ല്യുഡി) ഡിടിഡി 24/4/2013 യുടെ നിർദേശ പ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചത്.
ലക്ഷ്യം
- വേദന പോലുള്ള ലക്ഷണങ്ങളിൽ നിന്നുള്ള ആശ്വാസം.
- അനിവാര്യമായ മരണത്തിനായി തയാറെടുത്തുകൊണ്ടുള്ള സമാധാനപരമായ ജീവിതം.
- രോഗീപരിചരണത്തിൽ മാനസിക-ആത്‌മീയ ഭാവങ്ങൾക്ക് പ്രാധാന്യം.
- മരണമെത്തും വരെ കഴിയുന്നത്ര ചലനാത്മകമായ ജീവിതം നയിക്കാനുള്ള പരിചരണവും ചികിത്സയും.
- രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് കൗൺസലിങ് ഉൾപ്പടെയുള്ള സേവനങ്ങൾ.
നടത്തിപ്പ്
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ടോ മൂന്നോ പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ഭാരതീയ ചികിത്സാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയിൽ ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി, നാം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജോയൻറ് ഡയറക്ടർ (ഐ.എസ.എം.), ഡി.പി.എം., ഡി.എം.ഓ., മെഡിക്കൽ ടീം എന്നിവരാണുള്ളത്.
രീതിശാസ്ത്രം
-
നോഡൽ സ്ഥാപനങ്ങളെ ജില്ലാ മേധാവി തിരഞ്ഞെടുക്കുന്നു.
- മെഡിക്കൽ ടീം രൂപീകരണം (മെഡിക്കൽ ഓഫീസർ - ഐ.എസ്.എം. & എൻ.എഛ്.എം.- വിദഗ്ധൻ, നേഴ്സ് (ജി.എൻ.എം./ പാലിയേറ്റീവ് / പാലിയേറ്റീവ് പരിശീലനം ലഭിച്ച ആയുർവേദ നേഴ്സ്), തെറാപ്പിസ്റ്റും അറ്റെൻഡറും ആയി ഒരാൾ, ആശാ പ്രവർത്തക, സന്നദ്ധ പാലിയേറ്റീവ് പ്രവർത്തകൻ, വാർഡ് മെമ്പർ.
- ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആയുർവേദ സാന്ത്വന പരിചരണത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ കണക്കെടുപ്പും തിരഞ്ഞെടുപ്പും.
- രോഗിയുടെയോ കുടുംബാംഗത്തിന്റെയോ അനുമതി പത്രം.
- തിരഞ്ഞെടുത്ത മരുന്നുകൾ വാങ്ങൽ.
-
പരിചരണത്തിനുള്ള അനുബന്ധ സാമഗ്രികളുടെ വാങ്ങൽ.
-
കേസ് ഷീറ്റ്, അസ്സെസ്സ്മെന്റ് ചാർട് എന്നിവ തയ്യാറാക്കൽ.
-
ഭവന സന്ദർശനം, മരുന്ന് വിതരണം, കൗൺസലിങ് - എന്നിവ ആഴ്ചയിൽ രണ്ടോ മൂന്നോ.പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ.
-
നിരന്തര അവലോകനം - ജില്ലാ മെഡിക്കൽ ഓഫീസറുടെ മാസം തോറുമുള്ള അവലോകനം.
-
കിടത്തി ചികിത്സ - കിടത്തി ചികിത്സ ആവശ്യമുള്ളവരെ അടുത്തുള്ള ആയുർവേദ ആശുപത്രിയിലേക്ക് റെഫർ ചെയ്യുന്നു.
-
ബി.സി.സി./ ഐ.ഇ.സി. (ലഘു ലേഖകൾ)
-
അവലോകനവും രേഖപ്പെടുത്തലും.
- പ്രതികരണങ്ങൾ.
- നിരീക്ഷണം.
-
സ്നേഹധാര പദ്ധതിയുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ പട്ടിക |
|||
ക്രമ നമ്പർ |
ജില്ല |
സ്ഥാപനത്തിന്റെ പേര് |
ഫോൺ നമ്പർ |
1 |
തിരുവനന്തപുരം |
ഗവ. ആയുർവേദ ആശുപത്രി, നെയ്യാറ്റിൻകര |
0471-2220260 |
2 |
കൊല്ലം |
ഗവ. ആയുർവേദ ഡിസ്പെൻസറി, ഇരവിപുരം |
0474-2723598 |
3 |
കൊല്ലം |
ഗവ. ആയുർവേദ ഡിസ്പെൻസറി, കിളികൊല്ലൂർ |
0474-2745320 |
4 |
കൊല്ലം |
ഗവ. ആയുർവേദ ഡിസ്പെൻസറി, ശക്തികുളങ്ങര |
0472-2790162 |
5 |
കൊല്ലം |
ഗവ. ആയുർവേദ ഡിസ്പെൻസറി, തൃക്കടവൂർ |
0474-2704242 |
6 |
കൊല്ലം |
ഗവ. ആയുർവേദ ഡിസ്പെൻസറി, വടക്കേവിള |
0474-2723684 |
3 |
പത്തനംതിട്ട |
|
|
4 |
ആലപ്പുഴ |
ഗവ. ആയുർവേദ ഡിസ്പെൻസറി, കണ്ടല്ലൂർ |
0479-2432311 |
5 |
ഗവ. ആയുർവേദ ഡിസ്പെൻസറി, പാണാവള്ളി |
0478-2523300 |
|
6 |
കോട്ടയം |
|
|
7 |
ഇടുക്കി |
|
|
8 |
എറണാകുളം |
ഗവ. ആയുർവേദ ഡിസ്പെൻസറി, എടക്കാട്ടുവയൽ |
|
9 |
ഗവ. ആയുർവേദ ഡിസ്പെൻസറി, ഏഴക്കരനാട് |
0484-2245874 |
|
10 |
തൃശൂർ |
ഗവ. ആയുർവേദ ആശുപത്രി, അന്തിക്കാട് |
0487-2272750 |
11 |
ഗവ. ആയുർവേദ ഡിസ്പെൻസറി, അവിണിശ്ശേരി |
|
|
12 |
ഗവ. ആയുർവേദ ഡിസ്പെൻസറി, ഇരുനിലംകോട് |
04884-271300 |
|
13 |
പാലക്കാട് |
|
|
14 |
മലപ്പുറം |
|
|
15 |
കോഴിക്കോട് |
ഗവ. ആയുർവേദ ഡിസ്പെൻസറി, നടുവണ്ണൂർ |
0496-2650028 |
16 |
വയനാട് |
|
|
17 |
കണ്ണൂർ |
ഗവ. ആയുർവേദ ഡിസ്പെൻസറി, ശിവപുരം |
0490-3401500 |
18 |
ഗവ. ആയുർവേദ ഡിസ്പെൻസറി, ചിറക്കൽ |
0497-2777075 |
|
19 |
കാസർകോട് |
ഗവ. ആയുർവേദ ആശുപത്രി, കൊയോങ്കര |
0467-2213946 |
20 |
ഗവ. ആയുർവേദ ഡിസ്പെൻസറി, ചെറുവത്തൂർ |
0467-2261396 |
|
21 |
ഗവ. ആയുർവേദ ഡിസ്പെൻസറി, പടന്ന |
0467-2210299 |