ജീവനി
അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗമായ പ്രമേഹത്തിന്റെ പ്രതിരോധവും നിയന്ത്രണവുമാണ് ജീവനി പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. യോഗാ പരിശീലനം, ബോധവൽക്കരണ പരിപാടികൾ എന്നിവ കൂടി ഉപയോഗിച്ചുകൊണ്ട് മറ്റു ജീവിതശൈലീ രോഗങ്ങളെക്കൂടി നിയന്ത്രിക്കാനും സമഗ്രമായ ഒരു ചികിത്സാ പദ്ധതിയാണിത്. ജൂൺ 2013 ൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് ഭാരതീയ ചികിത്സാ വകുപ്പ് ഈ പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഇത് നാലു ജില്ലാ ആശുപത്രികളിൽ - തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ആശുപത്രിയിലും എത്തുന്ന രോഗികളിൽ നിന്ന് പേരെ തിരഞ്ഞെടുത്തു മരുന്നുകൾ നൽകുകയും എല്ലാ വർഷവും മാർച്ച് മാസത്തിൽ അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയുമാണ് ചെയ്യുന്നത്.രക്തപരിശോധനകൾ (എഫ്.ബി.എസ്, പി.പി.ബി.എസ്, എഛ്.ബി.എ.വൺ.സി.) ഇടവിട്ട് നടത്തുക, സിറം ക്രിയാറ്റിനിൻ, യൂറിയ എന്നീ പരിശോധനകൾ ചികിത്സ നടക്കുന്നതിനു മുൻപ് നടത്തുക എന്നതാണ് രീതി. നമ്മുടെ ജനങ്ങളിൽ ജീവിതശൈലീ രോഗങ്ങൾ ജന്മമെടുക്കുന്നതെങ്ങനെ എന്ന് മനസിലാക്കുക എന്നതാണ് ഇതിൻറെ പ്രധാന ഉദ്ദേശം.
ആയുർവേദ രീത്യാ ഉള്ള ഒരു കേസ് ഷീറ്റ് ഉണ്ടാക്കി, കൃത്യമായ രോഗകാരണങ്ങളെ മനസിലാക്കുക, ഏതു അവയവത്തിലാണ് രോഗം ജന്മമെടുക്കുന്നത്, ഏത് വിധത്തിൽ രോഗലക്ഷണങ്ങളെ ഉണ്ടാക്കുന്നു എന്നീ കാര്യങ്ങൾ കൂടി പ്രമേഹത്തെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നു - രോഗ കാരണങ്ങളെ മനസ്സിലാക്കുന്നതിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. കിട്ടുന്ന വിവരങ്ങൾക്ക് അനുസൃതമായി പദ്ധതിയിലെ അംഗൾക്കു ബോധവല്ക്കരണ ക്ലാസുകൾ, ലഘുലേഖകൾ എന്നിവ നൽകുന്നു. യോഗാ നിർദേശങ്ങളും ഇതോടൊപ്പം നൽകിവരുന്നു.പദ്ധതിയുടെ കേന്ദ്രീകൃത മേൽനോട്ടം വകുപ്പ് മേധാവി, ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിക്ഷിപ്‌തമാണ്. സ്ഥാപനത്തിൽ പദ്ധതി മെഡിക്കൽ ഓഫീസറുടെയും പദ്ധതി നടപ്പാക്കുന്ന മെഡിക്കൽ ഓഫീസറുടെയും മേൽനോട്ടം ചീഫ് മെഡിക്കൽ ഓഫീസർക്കാണ്. പദ്ധതി രൂപരേഖ സംസ്ഥാന കോ ഓർഡിനേറ്റർ തയ്യാറാക്കി വാർഷികമായ വിശകലനങ്ങൾ നടത്തി റിപ്പോർട്ട് നൽകുന്നു.
ജീവനി പദ്ധതിയുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ പട്ടിക |
|||
ക്രമ നമ്പർ |
ജില്ല |
സ്ഥാപനത്തിന്റെ പേര് |
ഫോൺ നമ്പർ |
1 |
തിരുവനന്തപുരം |
ഗവ. ആയുർവേദ ആശുപത്രി, നെയ്യാറ്റിൻകര |
0471-2220260 |
2 |
കൊല്ലം |
ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം |
0474-2745918 |
3 |
എറണാകുളം |
Dr.എ.പി.ജെ അബ്ദുൾ കലാം ജില്ലാ ആയുർവേദ ആശുപത്രി, എറണാകുളം |
0484-2365933 |
4 |
കണ്ണൂർ |
ഗവ. ആയുർവേദ ആശുപത്രി, പയ്യന്നൂർ |
04985-201265 |