പ്രസൂതി തന്ത്ര പദ്ധതി

Image
പ്രസൂതിതന്ത്ര പദ്ധതി - പ്രത്യുല്പാദന ക്ഷമമായ പ്രായത്തിലുള്ള സ്ത്രീകൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ.

പ്രസൂതിതന്ത്രവും സ്ത്രീരോഗവും എന്നത് പാരമ്പര്യമായി കേരളത്തിൽ വളരെ പ്രചാരത്തിലുള്ള ഒരു ആയുർവേദ ശാഖയാണ്. ഭാതീയ ചികിത്സാ വകുപ്പ് ഈ വിഷയത്തിലുള്ള സേവനങ്ങൾ അതിന്റെ ആശുപത്രികളിലൂടെയും ഡിസ്പെൻസറികളിലൂടെയും കേരളം മുഴുവൻ നൽകിവരുന്നു.
പ്രസൂതിതന്ത്രത്തിലെ പദ്ധതികൾ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു. അതിനായി പ്രസവരക്ഷാ, ഗർഭിണീ പരിചര്യ, ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക്, ആർത്തവ വിരാമം എന്നിവയ്ക്കുള്ള ചികിത്സയാണ് നൽകിവരുന്നത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് ഈ സേവനങ്ങൾ ലഭ്യമാവുക. സമീപിക്കുന്ന രോഗികൾക്ക് പരിശോധന, മരുന്നുകൾ കിടത്തി ചികിത്സ, ക്രിയാക്രമങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാണ്.

അടുത്ത തലമുറയുടെ ആരോഗ്യത്തെ നിശ്ചയിക്കുന്നതാണ് എന്നതിനാൽ സ്ത്രീകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.

ഈ പദ്ധതിയുടെ ചികിത്സാ ഫലങ്ങൾ ആയുര് വേദത്തിന് ആർത്തവാരംഭം മുതൽ വിരാമം വരെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കാര്യമായ സംഭാവനകൾ നല്കാൻ കഴിയും എന്ന് തെളിയിക്കുന്നു.

Image
താഴെ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളിൽ ഈ പദ്ധതി ലഭ്യമാണ് 

ക്രമ നമ്പര്‍

ജില്ല

കേന്ദ്രത്തിന്റെ പേര്

ഫോണ്‍ നമ്പര്‍

 

1         

തിരുവനന്തപുരം

ജിഎഎച്ച് പുളിമാത്ത്

 

2     

കൊല്ലം

ജിഎഎച്ച് നെടുമ്പന

0474-2566108

3      

പത്തനംതിട്ട

ജിഎഎച്ച്  ഓമല്ലൂർ

0468-2224241

ആലപ്പുഴ 

ജിഎഎച്ച്  മാവേലിക്കര

04792344465

5

എറണാകുളം

ജിഎഎച്ച് പള്ളിപ്പുറം

0484-2416004

6

കോട്ടയം

ജിഎഎച്ച് ചങ്ങനാശേരി

0481-2429008

7       

തൃശൂർ

ജിഎഎച്ച് വില്ലടം

0487-2320290 

8         

ഇടുക്കി

ഡി.എ.എച്ച്തൊടുപുഴ

04862220680

9               

 വയനാട്

ജിഎഎച്ച് പതിരിച്ചാൽ

04935-299567

10     

പാലക്കാട്

ഡി.എഎച്ച്.പാലക്കാട്

0491-2546260

11

മലപ്പുറം

ജിഎഎച്ച്  മഞ്ചേരി

0483-2762425

12           

കോഴിക്കോട്

ജിഎഎച്ച്  നൊച്ചാഡ്

04962613020

13                         

കണ്ണൂർ

ഡി.എഎച്ച്.കണ്ണൂർ

         

0479-72706666

14

കാസർകോട്

ഡി.എഎച്ച്.പടന്നക്കാട്

0467-2283277