ആരോഗ്യ നൗക
ഗതാഗതത്തിനായി ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന കുട്ടനാട് മേഖലയിലെ നിവാസികൾക്ക് ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 20 നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിക്ക് ആവശ്യമായ മരുന്നുകൾ ജില്ലാ പഞ്ചായത്ത് നൽകുന്നു. ഒരു മെഡിക്കൽ ഓഫീസറും ഒരു മൾട്ടി പർപ്പസ് വർക്കറും ഈ പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്നു.