Image

രണ്ടായിരത്തി ഇരുപത്തമാണ്ട് മാർച്ച് മാസം മുപ്പതാം തീയതി കേരളത്തിൻറെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ.വിവിധ തലങ്ങളിലെ ആയുർവേദ വിദഗ്ധരുമായി കോവിഡ് നെ എങ്ങനെ ആയുർവേദ രീത്യാ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ കോൺഫറൻസ് നടത്തുകയുണ്ടായി. ആ യോഗത്തിലെ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തേണ്ട പദ്ധതികളെപ്പറ്റി വിശദമായ ഒരു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു ഏഴങ്ക സമിതിയെ ചുമതലപ്പെടുത്തി. ആ ടാസ്ക് ഫോഴ്സ് വിശദമായ ചർച്ചകൾക്ക് ശേഷം കോവിഡിന്റെ പ്രതിരോധം, ശമനം, പുനരധിവാസം എന്നിവയ്ക്കുള്ള ആയുർവേദ തന്ത്രങ്ങൾ എന്ന പേരിൽ ഒരു വിശദമായ റിപ്പോർട്ട് 03-04-2020ന് ഗവൺമെന്റിന് സമർപ്പിച്ചു.ആ റിപ്പോർട്ടും അതിന്മേലുള്ള പ്രവർത്തന പദ്ധതിയും പിന്നീട് ഗവണ്മെന്റ് അംഗീകരിച്ചു. അതിൻപ്രകാരം സംസ്ഥാന ആയുർവേദ കോവിഡ് പ്രതികരണ വിഭാഗവും അതിൻറെ തന്ത്രങ്ങളും നിലവിൽ വന്നു.

അത്യാവശ്യ മരുന്നുകളുടെ പട്ടിക, പ്രവർത്തന മാർഗരേഖ എന്നിവ പ്രസിദ്ധീകരിക്കുകയും അവയുടെ ലഭ്യത, പ്രവർത്തന മേൽനോട്ടം, എല്ലാ തല്പര കക്ഷികളുടെയും പങ്കാളിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഒരു സുഗമമായ പ്രവർത്തനമാണ് കോവിഡിനെതിരായ നടപടികളിൽ എസ്..സി.ആർ.സി. കാഴ്ച്ച വച്ചത്. റീജിയണൽ ആയുർവേദ കോവിഡ് പ്രതികരണ വിഭാഗം (ആർ..സി.ആർ.സി), ജില്ലാ ആയുർവേദ കോവിഡ് പ്രതികരണ വിഭാഗം (ഡി..സി.ആർ.സി), എന്നിവയും ആയുർ രക്ഷാ ക്ലിനിക്കുകളും(.ആർ.സി.) ഇതിനായി നിലവിൽ വന്നു.

സ്വാസ്ഥ്യം

ഈ പദ്ധതി അറുപത് വയസ്സിനു താഴെ പ്രായമുള്ളവർക്കുള്ള കോവിഡിനെതിരെയുള്ള പ്രതിരോധത്തിനാണ്. അറുപതു വയസ്സിനു മുകളിലുള്ളവരുടെ പ്രതിരോധത്തിന് സുഖായുഷ്യം, രോഗം വന്നവരുടെ ആരോഗ്യ പുനഃ സ്ഥാപനത്തിന് പുനർജനി, ഈ പദ്ധതികളുടെയെല്ലാം ഔദ്യോഗിക മാധ്യമ സാന്നിധ്യമായി നിരാമയയും.