നാഷണൽ ആയുഷ് മിഷൻ
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് നാഷണൽ ആയുഷ് മിഷൻ. ഇന്ത്യാ ഗവൺമെന്റ് 12-ആം പദ്ധതിയിൽ ഉൾപ്പെടുത്തി 2014 ൽ ദേശീയ ആയുഷ് മിഷൻ (നാം) ആരംഭിച്ചു. കേരളത്തിൽ, 2015-ൽ ആണ് നാഷണല്‍ ആയുഷ് മിഷന്‍ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പ്രധാനമായും ആരോഗ്യ സേവനങ്ങളുടെ മുഖ്യധാരയിൽ ആയുഷ് സമ്പ്രദായങ്ങളെ എത്തിക്കുക, ,തെളിവധിഷ്ഠിത ആയുഷ് പ്രതിവിധികളുടെ ശാസ്ത്രീയ വിവരശേഖരണം , ആയുഷ് സേവനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തൽ എന്നിവയാണ് . ഫണ്ടിംഗ് പാറ്റേണിനെ സംബന്ധിച്ചിടത്തോളം, 60% വിഹിതം കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും നൽകുന്നു. സംസ്ഥാനത്ത് ആയുഷിന് കീഴിലുള്ള നാല് വകുപ്പുകളുടെ പ്രവർത്തനമികവിന് നാഷണൽ ആയുഷ് മിഷന്‍ എല്ലാ പിന്തുണയും നൽകുന്നു. കൂടാതെ എ.എസ്.യു.എച്ച് ഡ്രഗ് മേഖലയെയും സംസ്ഥാന ഔഷധ സസ്യ ബോർഡ് വഴി ഔഷധ സസ്യ കൃഷിയെയും പിന്തുണയ്ക്കുന്നു. ആയുഷ് വിഭാഗങ്ങളിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടത്തുകയും ആയുഷ് വകുപ്പുകൾക്ക് കീഴിലുള്ളസ്ഥാപനങ്ങളുടെ ഉന്നമനത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു വരുന്നുണ്ട് . 21-22 വർഷത്തേക്ക് 35 കോടി രൂപയ്ക്ക് സംസ്ഥാന വാർഷിക കർമ്മ പദ്ധതി നിർദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എം, ഹോമിയോപ്പതി വകുപ്പുകളുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് സംസ്ഥാന വിഹിതം ലഭിക്കുന്നത്.
ഘടന
സംസ്ഥാന തലം: ചീഫ് സെക്രട്ടറി ചെയർമാനും ആയുഷ് സെക്രട്ടറി മെമ്പർ സെക്രട്ടറിയുമായ ഗവേണിംഗ് ബോഡി നിയന്ത്രിക്കുന്ന സംസ്ഥാന ആയുഷ് ഹെൽത്ത് സൊസൈറ്റിയുടെ കീഴിലാണ് നാഷണല്‍ ആയുഷ് മിഷന്‍ പ്രവർത്തിക്കുന്നത്. ആയുഷ് സെക്രട്ടറി ചെയർമാനായും എസ്എംഡി എൻഎഎം മെമ്പർ സെക്രട്ടറിയായും സൊസൈറ്റിയുടെ കീഴിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിവ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ് (എസ്.പി.എം.എസ്.യു) നാഷണല്‍ ആയുഷ് മിഷന്നുണ്ട്. ആയുർവേദത്തിൽ നിന്നും ഹോമിയോപ്പതിയിൽ നിന്നും ഓരോരുത്തർ വീതം രണ്ട് സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരാണ് സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജില്ലാതലം - : ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ് (ഡിപിഎംഎസ്യു) നിയന്ത്രിക്കുന്നത് ജില്ലാ പ്രോഗ്രാം മാനേജർമാർ (ഡിപിഎം) ആണ്. ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റിയുടെ ഭരണസമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും ജില്ലാ കളക്ടർ കോ ചെയർപേഴ്‌സണും ഡിപിഎം നാഷണല്‍ ആയുഷ് മിഷന്‍ മെമ്പർ സെക്രട്ടറിയുമാണ്. ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായി ജില്ലാ കളക്ടറും എൻഎഎം ഡിപിഎം മെമ്പർ സെക്രട്ടറിയുമാണ്. നിലവിൽ രണ്ട് ജില്ലകളുടെ ചുമതല ഒരു ഡിപിഎം ന് ആണ്
പ്രധാന പ്രവർത്തനങ്ങൾ
ആയുഷ് സ്ഥാപനങ്ങളുടെ അപ്ഗ്രേഡേഷൻ: ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുഷ് ആശുപത്രികൾ, ഡിസ്പെൻസറികൾ, സംസ്ഥാന സർക്കാരിന്റെ എ എസ് യു & എച്ച് ഫാർമസികൾ & ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികൾ എന്നിവയ്ക്ക് മാനുഷ്യവിഭവശേഷി നൽകുക , അടിസ്ഥാന സൗകര്യ വികസനം , ഗുണമേന്മയുള്ള സ്റ്റാൻഡേർഡൈസേഷൻ വഴി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ ഹോമിയോപ്പതി, ഐഎസ്എം വകുപ്പിന് കീഴിലുള്ള 1655 സ്ഥാപനങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ സഹായം ലഭിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനം:
നാഷണൽ ആയുഷ് മിഷൻ നാളിതുവരെ കേരളത്തിൽ എഴുപത്തി ഏഴ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ട് .അതിൽ അൻപതെണ്ണം പൂർത്തീകരിച്ചു,ബാക്കി പുരോഗമിക്കുന്നു .ഒൻപത് കോടി രൂപ വീതം എസ്റ്റിമേറ്റുള്ള രണ്ട് 50 ബെഡ് ആശുപത്രികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചാലക്കുടിയിലും മട്ടന്നൂരിലും ദ്രുതഗതിയിൽ നടക്കുന്നുണ്ട് .ആയുഷിനു കീഴിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളിലും ഡിസ്പെൻസറികളിലും ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സിവിൽ വർക്കുകളും നാമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .
സ്റ്റാഫ് നിയമനം
270 ഡോക്ടർമാർ, 527 പാരാമെഡിക്കൽ ജീവനക്കാർ എന്നിങ്ങനെ 797 ജീവനക്കാരെ ഐ .എസ് .എം, ഹോമിയോപ്പതി വകുപ്പുകളിലായി എൻ.എ.എം നിയമിച്ചിട്ടുണ്ട്. അതിൽ 528 ജീവനക്കാർ പല ആശുപത്രികളിലും 269 ജീവനക്കാർ നാമിന്റെ പ്രോജക്ടുകളിലുമായി ജോലി ചെയ്തു വരുന്നു .ആകെ 166 ആശുപത്രികളിൽ എൻ.എ.എം നിയോഗിച്ച ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു .
ഗുണനിലവാര ക്രമീകരണം
ഭാവിയിലെ നേരിടുന്നതിന് തക്കവണ്ണം ആയുഷ് സ്ഥാപനങ്ങളുടെ ഭൗതീക സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് എൻ.എ.എം ലക്ഷ്യമിടുന്നു .നിലവിൽ ആറ് സ്ഥാപനങ്ങൾക്ക് കെ.എ.എസ്.എച്ച് നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉണ്ട് .
ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ
കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിനും ഹോമിയോപ്പതി വകുപ്പിനും കീഴിലുള്ള ഡിസ്പെൻസറികളെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ ആക്കി മാറ്റാവുന്നതാണ് .ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്, യോഗാധ്യാപകരെ നിയമിക്കുന്നതിന്, ഔഷധത്തോട്ടം നിർമ്മിക്കുന്നതിന്, സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്, വിവരസാങ്കേതിക വിദ്യാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒക്കെ കേന്ദ്രസർക്കാർ ഈ സ്‌കീമിൽ ഉൾപ്പെടുത്തി ഫണ്ട് നൽകുന്നു .2023 -24 വർഷത്തോടെ 600 ആയുഷ് എച്ച് & ഡബ്ല്യു. സികൾ കേരളത്തിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത് .അതിൽ 240 എച്ച്&ഡബ്ല്യു. സികളുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുണ്ട് .40 എണ്ണം ഉടൻ പ്രവർത്തനക്ഷമമാകും.