ജീവതാളം (ടി. എസ്. പി)
Image

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ധനസഹായത്തോടെയുള്ള പദ്ധതിയാണ് ജീവതാളം. 30 നും 60 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കഴിഞ്ഞ വർഷം മുനിസിപ്പാലിറ്റി രണ്ട് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. ഈ വർഷം പദ്ധതിയുടെ പ്രാധാന്യം മനസിലാക്കികൊണ്ട് ഫണ്ട് 4.5 ലക്ഷമായി ഉയത്തിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി രോഗികൾ അവരുടെ റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ രോഗികൾക്ക് ഹെൽത്ത് കാർഡ് നൽകുകയും അടുത്ത സന്ദർശനങ്ങളിൽ അത് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി അടുത്ത സന്ദർശനത്തിനുള്ള തീയതി ഹെൽത്ത് കാർഡിൽ അടയാളപ്പെടുത്തും. എല്ലാ ശനിയാഴ്ചകളിലും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ട് ജീവതാളം രോഗികൾക്കായി ക്യാമ്പുകൾ നടന്നു വരുന്നു . ഗുണഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ ജീവതാളം പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് തളർച്ച, രക്തക്കുറവ്, ത്വക്ക് രോഗങ്ങൾ, .ബി.എസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, യോനി സ്രാവം തുടങ്ങി രോഗങ്ങളുടെ ചികിത്സ ഈ പദ്ധതി വഴി നൽകി വരുന്നു .കൊറോണ മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഗുണഭോക്താക്കളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ വർഷം 76 ഗുണഭോക്താക്കൾ ഉണ്ടായിരുന്ന പദ്ധതിയിൽ ഇപ്പോൾ 130 ഗുണഭോക്താക്കൾ ഉണ്ട്.