കൈത്തിരി
ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുട്ടികൾക്കായി പ്രത്യേക പരിചരണവും ചികിത്സയും ഉറപ്പാക്കി കൊണ്ട് 2019 മുതൽ ഗവ.ആയുർവേദ ഡിസ്‌പെൻസറി കട്ടിപ്പാറയിൽ നടത്തി വരുന്ന പദ്ധതി ആണ് കൈത്തിരി .സുഗമമായ നടത്തിപ്പിനായി ഒരു കൗമാരഭൃത്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെയും പഞ്ചകർമ തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ് .ഇതോടൊപ്പം ഫിസിയോതെറാപ്പി ,ഒക്ക്യൂപ്പേഷണൽ തെറാപ്പി,സംഭാഷണവൈകല്യങ്ങൾക്കുള്ള ചികിത്സ,കൗൺസിലിങ് തുടങ്ങിയവയും പഞ്ചായത്തിലെ എൻ .ജി.ഓ യൂണിറ്റിന്റെ സഹായത്തോടെ നടപ്പാക്കുന്നു .