വയോജന പരിചരണ പദ്ധതി
വൃദ്ധ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരുടെ രോഗാതുരത കുറച്ചു കൊണ്ട് വരനുമാണ് ഭാരതീയ ചികിത്സാ വകുപ്പിൻറെ വാർധക്യ ചികിത്സാ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ വാർധക്യ സഹജമായ രോഗങ്ങളുടെ ചികിത്സ, പരിചരണം (പ്രത്യേകിച്ച് 60 വയസ്സിനു മുകളിൽ) എന്നിവയാണ് നൽകുന്നത്. ഗുണഭോക്‌താക്കളായ രോഗികൾക്കു 28 ദിവസത്തെ കിടത്തി ചികിത്സയും മൂന്ന് മാസം വരെയുള്ള തുടര്ചികിത്സയും സൗജന്യമായി നൽകുന്നു. ഈ പദ്ധതിയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മാത്രമേ ലഭ്യമാവൂ.
ലഭ്യമായ സേവനങ്ങൾ
- 28 ദിവസത്തെ കിടത്തി ചികിത്സയും മൂന്ന് മാസം വരെയുള്ള തുടര്ചികിത്സയും
- സൗജന്യ ഓ. പി. മരുന്നുകൾ.
- ബോധവൽക്കരണ പരിപാടികൾ
- പരിശോധനാ ക്യാമ്പുകൾ.
- ചലന സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ പേർക്ക് കാര്യമായ കുറവുണ്ടായി, പേർക്ക് നല്ല കുറവുണ്ടായി, പേർക്ക് ചെറിയ കുറവും.
- ഈ പദ്ധതിയിന്കീഴിൽ രോഗികളെ കിടത്തി ചികിത്സക്ക് വിധേയരാക്കി, പുരുഷന്മാരും, സ്ത്രീകളും. അതിൽ പേർക്ക് ചലന സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു, പേർക്ക് ഞരമ്പ് സംബന്ധമായ രോഗങ്ങളും.പേർക്ക് മറ്റു രോഗങ്ങളുമായിരുന്നു. ചികിത്സ പൊതുവെ ഗുണപ്രദമായിരുന്നു.
- ഞരമ്പ് സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ പേർക്ക് കാര്യമായ കുറവുണ്ടായി, പേർക്ക് നല്ല കുറവുണ്ടായി, പേർക്ക് ചെറിയ കുറവും.
- മറ്റു രോഗങ്ങൾ ഉള്ളവരിൽ പേർക്ക് കാര്യമായ കുറവുണ്ടായി, പേർക്ക് നല്ല കുറവുണ്ടായി, പേർക്ക് ചെറിയ കുറവും.
പദ്ധതിയുടെ ഗുണഫലങ്ങൾ
- സൗജന്യ മെഡിക്കൽ, മാനസിക-സാമൂഹ്യ പുനരധിവാസ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഈ പദ്ധതി വിജയിച്ചു.
- രോഗികൾ കൂടുതൽ പ്രവർത്തനോന്മുഖരായി.
- ചികിത്സാ ചെലവ് കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു.
- ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിഞ്ഞു.
- ശാരീരിക അവശതകളെ തന്നത്താൻ കൈകാര്യം ചെയ്യാൻ പഠിച്ചു.
- കൂടുതൽ തൃപ്തികരമായി ജീവിക്കാനും ആത്മാഭിമാനത്തോടെ പ്രവൃത്തിപരരായി, സാമൂഹ്യജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞു.
ജെറിയാട്രിക് കെയർ പ്രോജക്ടുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ ലിസ്റ്റ്:
ക്രമ നമ്പർ |
ജില്ല |
ആശുപത്രിയുടെ പേര് |
ഫോണ്‍ നമ്പര്‍ |
1 |
തിരുവനന്തപുരം |
ജില്ലാ ആയുർവേദ ആശുപത്രി, വർക്കല, തിരുവനന്തപുരം |
0470 2605363 |
2 |
കൊല്ലം |
ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം |
0474 2745918 |
3 |
പത്തനംതിട്ട |
ജില്ലാ ആയുർവേദ ആശുപത്രി, അയിരൂർ, പത്തനംതിട്ട |
0473 5231900 |
4 |
ആലപ്പുഴ |
സർക്കാർ ആയുർവേദ ആശുപത്രി, ചേർത്തല, ആലപ്പുഴ |
0478 2822402 |
5 |
കോട്ടയം |
സർക്കാർ ആയുർവേദ ആശുപത്രി, വൈക്കം, കോട്ടയം |
0482 9225377 |
6 |
ഇടുക്കി |
ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്), പാറേമാവ്, ഇടുക്കി |
0486 2232420 |
7 |
എറണാകുളം |
സർക്കാർ ആയുർവേദ ആശുപത്രി, പിറവം, എറണാകുളം |
0484 2775933 |
8 |
തൃശൂർ |
സർക്കാർ ആയുർവേദ ആശുപത്രി, പുത്തൻചിറ, തൃശൂർ |
0480 2892485 |
9 |
പാലക്കാട് |
സർക്കാർ ആയുർവേദ ആശുപത്രി, തെങ്കര, പാലക്കാട് |
04924 222690 |
10 |
മലപ്പുറം |
ജില്ലാ ആയുർവേദ ആശുപത്രി, വളവന്നൂർ, മലപ്പുറം |
0494 2123034 |
11 |
കോഴിക്കോട് |
ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട് |
0495 2382314 |
12 |
വയനാട് |
ജില്ലാ ആയുർവേദ ആശുപത്രി, കൽപ്പറ്റ, വയനാട് |
0493 6207455 |
13 |
കണ്ണൂർ |
ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ |
0497 2706666 |
14 |
കാസർകോട് |
സർക്കാർ ആയുർവേദ ആശുപത്രി, കാസർകോട് |
0499 4231624 |