വന്ധ്യതാ ചികിത്സാ പദ്ധതി
Image

ഒരു വർഷത്തിൽ അധികമായി ഒരുമിച്ചു കഴിഞ്ഞു കൊണ്ട് സുരക്ഷിതമല്ലാത്തതും സ്ഥിരവുമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണി ആകാതിരുന്നാൽ അതിനെ വന്ധ്യതയായിട്ട് കണക്കാക്കാം. ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റീപ്രൊഡക്ഷൻ (ഐഎസ്എആർ) ന്റെ കണക്കു പ്രകാരം നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ 10-14 ശതമാനം വരെ ആളുകൾ വന്ധ്യത അനുഭവിക്കുന്നു . നഗരപ്രദേശങ്ങളിൽ ഈ പ്രശ്‍നം കൂടുതൽ ആയി കാണുന്നു. നഗര പ്രദേശങ്ങളിൽ ആറ് ദമ്പതികളിൽ ഒരാളെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിരിക്കുന്നു.
പദ്ധതിയുടെ ലക്ഷ്യം

  • വന്ധ്യതാ ചികിത്സാ പൊതുവെ വളരെ ചെലവേറിയതാണ്. അത് എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക
  • വന്ധ്യതാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രത്യുൽപാദന വ്യവസ്ഥയിലെ അപാകതകൾ പരിഹരിക്കുന്നതിനും താരതമ്യേന കുറഞ്ഞ പാർശ്വഫലമുള്ള ആയുർവേദ ഔഷധങ്ങൾ നൽകുക
  • വന്ധ്യതാ ചികിത്സയിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.

രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ 2016-2017 വർഷം മുതൽ ഈ പദ്ധതി ആരംഭിച്ചു. ലബോറട്ടറി റിപ്പോർട്ടുകളും മറ്റു ടെസ്റ്റുകളുടെയും അടിസ്ഥാനത്തിൽ ദമ്പതികളുടെ വിശദമായ കേസ് ഹിസ്റ്ററി എടുക്കുകയും നിർദ്ദിഷ്ട പ്രൊഫോർമയിൽ രേഖപ്പെടുത്തി പരിശോധന നടത്തുകയും അതിനുശേഷം കേസുകളുടെ സ്വഭാവം അനുസരിച്ച് 15 ദിവസം മുതൽ ഒരു മാസം വരെ മരുന്നുകൾ നൽകുകയും ചെയ്യുന്നു. ഓരോ 15 ദിവസത്തിലോ 1 മാസത്തിലോ പതിവ് പരിശോധന നടത്തി വരുന്നു.

35 വയസ്സിന് താഴെയുള്ള മിക്ക പുതിയ കേസുകളിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്. ചികിത്സ സങ്കീർണതകളൊന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല പ്രത്യുൽപാദന ആരോഗ്യത്തെയോ എ.എം.എച്ച് അളവിനെയോ ഇത് പ്രതികൂലമായി ബാധിക്കുന്നില്ല . 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ, പഞ്ചകർമ്മ ചികിത്സ കൂടുതൽ ഫലപ്രദമാണ്.