പഞ്ചകർമ പദ്ധതി

ശരീരത്തിന്റെയും മനസ്സിന്റെയും സംതുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ഒരു പ്രധാന ആയുർവേദ ചികിത്സയാണ് പഞ്ചകർമ. വമനം(ഛർദിപ്പിക്കൽ), വിരേചനം(വയറിളക്കൽ), നസ്യം(മൂക്കിലൂടെ മരുന്ന് പ്രയോഗിക്കൽ), വസ്‌തി(എനിമ), രക്തമോക്ഷം എന്നിവയാണ് പഞ്ചകർമങ്ങൾ. അഭ്യംഗം(പാരമ്പര്യ തിരുമ്മു ചികിത്സകൾ), സ്വേദം( പാരമ്പര്യ കിഴികളും ആവി കൊള്ളലും) എന്നിവയും അതിന്റെ ഭാഗമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ദോഷങ്ങളെ നീക്കി ശരിയായ ദഹനവും ധാതു പരിണാമവും ഉണ്ടാകാൻ ഇത് സഹായിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പിൽ കിടത്തി ചികിത്സയിലെ പ്രധാന ചികിത്സാവിധി ഇതാണ്. ഈ ചികിത്സക്കായി അറിവിനൊപ്പം പ്രവൃത്തി പരിചയവും നൈപുണ്ണ്യവും വേണം. പരിശീലനം നേടിയ സ്ത്രീ/പുരുഷ തെറാപ്പിസ്റ്റുമാരാണ് ഇതെല്ലാം ചെയ്യുന്നത്. ഓരോ ചികിത്സയും മുതൽ വരെ മിനിറ്റ് സമയമെടുക്കും. രോഗിയെ അതിനു മുന്നേയും ശേഷവും പ്രത്യേക ചികിത്സാ നടപടികളിലൂടെ പരിചരിക്കുന്നു. പല ക്രിയാക്രമങ്ങളിലും ശരീരായാസവും ഉഷ്ണപ്രയോഗങ്ങളും ഉണ്ട്. പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളുടെ അഭാവം മൂലം മിക്ക ആശുപത്രികളിലും ചികിത്സകൾ ക്രമമനുസരിച്ച് ചെയ്യാൻ സാധിക്കാറില്ല. ഈ പദ്ധതിയിലൂടെ നിയമിതനായവർ ആ കുറവ് പരിഹരിക്കുന്നു. ഒരു രോഗിയുടെ ചികിത്സ മൂന്ന് മുതൽ എട്ട് ആഴ്ച്ച വരെ നീണ്ടു നിൽക്കും.പഞ്ചകർമ ചികിത്സ കൂടുതൽ ആളുകളിലേക്ക്‌, സാമ്പത്തിക സൗകര്യം കുറഞ്ഞവരിലേക്കു കൂടി എത്തിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

പദ്ധതിയുടെ ഗുണഫലങ്ങൾ

  • പാവപ്പെട്ടവരിലേക്കും പഞ്ചകർമ ചികിത്സ എത്തിക്കാൻ സാധിക്കുന്നു.
  • കൂടുതൽ തെറാപ്പിസ്റ്റുമാർ, രോഗികൾക്ക് വ്യക്തിപരമായോ രോഗപരമായോ ആയ ചികിത്സ നൽകുന്നു.
  • പല വിഭാഗങ്ങളിൽ( വിഷ, മർമ, സ്പോർട്സ് ...)ഉള്ള രോഗികൾക്ക് ചികിത്സ നൽകുന്നു.
  • കിടപ്പുരോഗികൾക്കു പ്രത്ത്യേക പരിഗണന
  • തുടർ ചികിത്സകൾ എളുപ്പമാക്കുന്നു.
  • കൂടുതൽ രോഗികളെ കിടത്തിചികിത്സക്ക് വിധേയരാക്കാൻ സാധിക്കുന്നു.