വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ മറ്റ് അംഗീകൃത രേഖകൾ ലഭ്യമല്ലാത്തിടത്തെല്ലാം പ്രായത്തിന്റെ തെളിവായി വിവിധ സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളിൽ സമർപ്പിക്കുന്നതിന് ആവശ്യമായ വയസ്സ് നിർണയിക്കുന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് വകുപ്പിലെ മെഡിക്കൽ ഓഫീസർമാർ നൽകുന്നതാണ് . ഏജ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള അപേക്ഷകൻ /അപേക്ഷക ബന്ധപ്പെട്ട എല്ലാ രേഖകളുമായി മെഡിക്കൽ ഓഫീസറുടെ മുമ്പാകെ ഹാജരാകുകയും സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് ഒപ്പ് / തള്ളവിരലിന്റെ മുദ്ര പതിപ്പിക്കുകയും വേണം.
ഫോർമാറ്റ് ഡൗൺലോഡ് ചെയ്യാൻ, ഇവിടെ ക്ലിക്ക് ചെയ്യുക