പുനർനവ

Image

പക്ഷാഘാത പരിചരണം ആയുർവേദത്തിലൂടെ - പുനർന്നവ

പക്ഷാഘാത രോഗികളുടെ ആയുർവേദ ചകിത്സ, പുനരധിവാസം എന്നിവയാണ് പുനർനവ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിൻറെ ഒരു സാന്ത്വന പരിചരണ പദ്ധതി കൂടിയാണിത്.ഇതിന്റെ ഭാഗമായി പഞ്ചകർമ്മ, ഫിസിയോതെറാപ്പി, യോഗാ, ഭാഷാ വൈകല്യ ചികിത്സ എന്നിവ അവസ്ഥാനുസരണം കിടത്തി ചികിത്സയായി നൽകുന്നു, സൗജന്യമായ ഈ ചികിത്സ കൊണ്ട് രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നു എന്ന് മാത്രമല്ല രോഗത്തിന്റെ പുനരാവർത്തനം തടയുകയും ചെയ്യാം. ഇതുവരെ 1712 രോഗികളുടെ ജീവിത നിലവാരം ഈ പദ്ധതിയിലൂടെ മെച്ചപ്പെട്ടു.

പുനർനവ പദ്ധതിയുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ പട്ടിക

ക്രമ നമ്പർ

ജില്ല

സ്ഥാപനത്തിന്റെ പേര്

ഫോൺ നമ്പർ

1

പത്തനംതിട്ട

ജില്ലാ ആയുർവേദ ആശുപത്രി, അയിരൂർ

04735-231900

2

കോട്ടയം

ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം

0481-2951398

3

കോഴിക്കോട്

ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട്

0495-2382314

4

കണ്ണൂർ

ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ

0497-2706666