കുമാരിസുരക്ഷ (ടി. എസ്. പി)
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ധനസഹായത്തോടെയുള്ള പട്ടിക വർഗക്കാർക്കായുള്ള പദ്ധതിയാണ് കുമാരിസുരക്ഷ. 12 മുതൽ 25 വയസ്സിന് ഇടയിലുള്ള പട്ടികവർഗ പെൺകുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. കഴിഞ്ഞ വർഷം പദ്ധതിക്ക് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കികൊണ്ട് സുൽത്താൻ ബത്തേരി നഗരസഭ ഫണ്ട് 4.5 ലക്ഷം ആയി ഉയർത്തിയുണ്ട്. രജിസ്‌ട്രേഷനായി ആധാർ കാർഡിന്റെയോ റേഷൻ കാർഡിന്റെയോ കോപ്പി രോഗികൾ സമർപ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ അവർക്ക് ഹെൽത്ത് കാർഡ് നൽകുകയും അത് ഐഡി കാർഡായി അംഗീകരിക്കുകയും ചെയ്യും. സാധാരണയായി എല്ലാ ശനിയാഴ്ചകളിലും ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. വിളർച്ച, രക്താർബുദം, മൂത്രനാളിയിലെ അണുബാധ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സ നൽകി വരുന്നു. കൗമാരക്കാരായ പട്ടികവർഗ പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ കുമാരിസുരക്ഷ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ വർഷം 70 ഗുണഭോക്താക്കൾ ഉണ്ടായിരുന്ന പദ്ധതി അടുത്ത വർഷം (2021-2022) 130 ഗുണഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്നു .