Image
കൗമാരഭൃത്യ പദ്ധതി

ആയുർവേദത്തിലെ അഷ്ടാംഗങ്ങളിൽ ഒന്നാണ് കൗമാരഭൃത്യം. ഒരു കുട്ടി ജനിക്കുന്നത് മുതൽ സ്വയം പര്യാപ്‌തനാകുന്നത് വരെയാണ് കൗമാരഭൃത്യത്തിന്റെ കാലഘട്ടം. ശാരീരികവും മാനസികവുമായ വികാസം ഏറ്റവും അധികം സംഭവിക്കുന്നത് ഈ കാലത്താണ്. കുട്ടിയുടെ പോഷണം, ചര്യകൾ, കുളി എന്നിങ്ങനെ ഏറ്റവും നല്ല രീതിയിൽ എങ്ങനെ ഒരു കുട്ടിയെ വളർത്തിയെടുക്കാം എന്നത്തിനുള്ള നിയമാവലികൾ കൗമാരഭൃത്യത്തിലുണ്ട്.

ക്ഷ്യങ്ങൾ

  • 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക.
  • കുട്ടികളിലെ രോഗാതുരതയും മരണവും ചികിത്സ, തുടർചികിത്സ എന്നിവയിലൂടെ കുറക്കുക.
  • കുട്ടികളുടെയും അമ്മമാരുടെയും പോഷകവും ആരോഗ്യപരവുമായ അളവുകോലുകൾ തുടർ പരിശോധനകളിലൂടെയും ലഘുലേഖകളിലൂടെയും മെച്ചപ്പെടുത്തുക.
  • തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടികളിലും സ്കൂളുകളിലും പോഷണ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുക.
  • പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ നൽകുക
  • ശിശുക്കളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് ആയുർവേദ മരുന്നുകൾ കൊണ്ട് ചികിൽസിക്കുക.
  • കുഞ്ഞുങ്ങളുടെ വളർച്ചാ നാഴികക്കല്ലുകൾക് തടസ്സമുണ്ടാക്കുന്ന സെറിബ്രൽ പാൾസി, .ഡി.എഛ്.ഡി.പോലെയുള്ള അവസ്ഥകൾ കണ്ടെത്തി ചികിൽസിക്കുക.
  • കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുക.
  • ഗര്ഭധാരണത്തിന് മുന്നേ,പ്രസവത്തിനു മുന്നേ, പ്രസവ ശേഷമുള്ളത് എന്നിങ്ങനെയുള്ള ആയുർവേദ പരിചരണങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുക.
  • പൊതുജനത്തിന് ആയുർവേദ ചികിത്സാരീതികളെക്കുറിച്ചു അറിവുകൾ പകരുക.
  • സമീകൃതവും നല്ലതുമായ ആഹാരശീലങ്ങളെക്കുറിച്ചു ജനത്തെ പഠിപ്പിക്കുക.
  • ഈ പദ്ധതിയുടെ സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ലഭ്യമാണ്.

കൗമാരഭൃത്യം പദ്ധതിയുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ പട്ടിക

ക്രമ നമ്പർ

ജില്ല

സ്ഥാപനത്തിന്റെ പേര്

ഫോൺ നമ്പർ

1

കൊല്ലം

ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം

0474-2745918

2

പത്തനംതിട്ട

ഗവ. ആയുർവേദ ആശുപത്രി, അങ്ങാടിക്കൽ നോർത്ത്

04734-280564

3

ആലപ്പുഴ

ജില്ലാ ആയുർവേദ ആശുപത്രി, ആലപ്പുഴ

0477-2252377

4

കോട്ടയം

ഗവ. ആയുർവേദ ആശുപത്രി, പാലാ

04822-214646

5

ഇടുക്കി

ഗവ. ആയുർവേദ ആശുപത്രി, തേർഡ് ക്യാമ്പ്, കല്ലാർ

04688-222185

6

എറണാകുളം

ഗവ. ആയുർവേദ ആശുപത്രി, നായരമ്പലം

0484-2493320

7

തൃശൂർ

ഗവ. ആയുർവേദ ആശുപത്രി, കുഴിക്കാട്ടുശ്ശേരി

0480-2969985

8

പാലക്കാട്

ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട്

0491-2546260

9

മലപ്പുറം

ജില്ലാ ആയുർവേദ ആശുപത്രി, വളവന്നൂർ

0494-2977034

10

കോഴിക്കോട്

എ സി ഷൺമുഖ ദാസ് സ്മാരക ആയുർവേദ ചൈൽഡ് ആൻഡ് അഡോളസന്റ് കെയർ സെന്റർ, പുറക്കാട്ടിരി

0495-2930950

11

വയനാട്

താലൂക്ക് ആയുർവേദ ആശുപത്രി, സുൽത്താൻ ബത്തേരി

04936-224015

12

കണ്ണൂർ

ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ

0497-2706666

13

കാസർകോട്

ജില്ലാ ആയുർവേദ ആശുപത്രി, പടന്നക്കാട്

0467-2283277

14

ഗവ. ആയുർവേദ ആശുപത്രി, കാസർകോട്

04994-231624