കേരള സര്‍ക്കാര്‍ ഓണം ആഘോഷം – 2023 | ഭാരതീയ ചികിത്സാ വകുപ്പ്
കൊല്ലം ചടയമംഗലം ആയുര്‍വേദ ഡിസ്പന്‍സറി - പുതിയ ബ്ലോക്ക് - ഉദ്ഘാടനം
കോട്ടക്കല്‍ ഗവ. ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ഹൈജീന്‍ - നവീകരിച്ച കെട്ടിടം ഉദ്ഘാടനം
യോഗ പ്രൊജക്റ്റ് പ്രകാരം രണ്ടുകൈ ട്രൈബൽ എല്‍. പി. സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകി
തൃശൂർ ജില്ല: ജില്ലയിലെ മലയോര പഞ്ചായത്ത് ആയ കോടശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി നടപ്പാക്കുന്ന യോഗ പദ്ധതി പ്രകാരം രണ്ടുകൈ ട്രൈബൽ എല്‍. പി. സ്കൂളിലെ കുട്ടികൾക്ക് യോഗപരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 കുട്ടികൾക്ക് സ്കൂളിന്റെ അറുപത്തിഏട്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് 01-04-2023 ന് നടന്ന ആഘോഷവേളയിൽ സർട്ടിഫിക്കറ്റുകൾ നൽകി. ബഹു. ചാലക്കുടി എം എല്‍ എ. ശ്രീ. സനിഷ് കുമാർ ജോസഫ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വിവിധ മെമ്പർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അധ്യാപര രക്ഷാകര്‍തൃസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കോടശ്ശേരി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സിസി എ. എൻ. പദ്ധതി വിശദീകരിച്ചു.
Event Date : 23-03-2023
വള്ളിയൂർക്കാവ് മഹോത്സവത്തോട് അനുബന്ധിച്ച് ''വിവ" പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും
വയനാട് ജില്ല: മീനങ്ങാടി സര്‍ക്കാര്‍ ആയുർവേദ ഡിസ്പെൻസറിയില്‍ വയോജന ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും 2023 മാർച്ച് 21 ചൊവ്വാഴ്ച നടന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ. ഇ. വിനയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വാസുദേവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. ഷിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ ചാർജ് മെഡിക്കൽ ഓഫീസർ ഡോ. അരുൺകുമാർ. ജി നന്ദി അറിയിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പിണങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഹരിശങ്കർ ടി. എന്‍. ബോധവൽക്കരണ ക്ലാസ്സ് എടുത്തു.