തൃശൂർ ജില്ല: ജില്ലയിലെ മലയോര പഞ്ചായത്ത് ആയ കോടശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി നടപ്പാക്കുന്ന യോഗ പദ്ധതി പ്രകാരം രണ്ടുകൈ ട്രൈബൽ എല്‍. പി. സ്കൂളിലെ കുട്ടികൾക്ക് യോഗപരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 കുട്ടികൾക്ക് സ്കൂളിന്റെ അറുപത്തിഏട്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് 01-04-2023 ന് നടന്ന ആഘോഷവേളയിൽ സർട്ടിഫിക്കറ്റുകൾ നൽകി. ബഹു. ചാലക്കുടി എം എല്‍ എ. ശ്രീ. സനിഷ് കുമാർ ജോസഫ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വിവിധ മെമ്പർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അധ്യാപര രക്ഷാകര്‍തൃസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കോടശ്ശേരി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സിസി എ. എൻ. പദ്ധതി വിശദീകരിച്ചു.

Comprehensive and cost effective healthcare through Indian Systems of Medicine.
Quick Links
Policies
Site Last Modified
- ~Saturday 15 March 2025.
Visitors Counter
001845