വയനാട് ജില്ല: ശ്രീ വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവ കേരളം പദ്ധതിയുടെ ഭാഗമായി 15 മുതൽ 59 വയസ്സ് വരെയുള്ള വനിതകൾക്കായുള്ള സൗജന്യ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. പരിപാടിയോടനുബന്ധിച്ച് വിളർച്ച രോഗനിവാരണത്തിന് ഉതകുന്ന വിധത്തിൽ എളുപ്പം പാചകം ചെയ്യാവുന്ന രീതിയിലുള്ള ആരോഗ്യകരമായ ഭക്ഷണപാനീയങ്ങളുടെ പ്രദർശനം നടന്നു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി ഹഫ്സത്ത് ടി. യുടെ രക്ത പരിശോധനയോടെ പരിപാടിയുടെ ഉദ്ഘാടനം നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ആയുർവേദ ആശുപത്രി സി. എം. ഒ. ഡോ. സുഷ. ഒ. വി., ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ആരിഫ വി. പി, സിക്കിൾസെൽ അനീമിയ പ്രൊജക്റ്റ് കൺവീനർ ഡോ. അഞ്ജലി അൽഫോൻസ, വള്ളിയൂർക്കാവ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ശ്യാംസുന്ദർ കെ. എം., പോഷണ്‍ പക്കോഡയുമായി ബന്ധപ്പെട്ട് വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ. നിഷാന്ത്, ന്യൂട്രീഷണിസ്റ്റ് അനിഷ എം ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു. എഴുപതോളം ആളുകളുടെ രക്ത പരിശോധനയും മരുന്നു വിതരണവും നടന്നു.

Comprehensive and cost effective healthcare through Indian Systems of Medicine.
Quick Links
Policies
Site Last Modified
- ~Saturday 15 March 2025.
Visitors Counter
001845