ഭാരതീയ ചികിത്സാ വകുപ്പ്

ആയുർവേദം, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി എന്നീ ചികിത്സാധാരകളെ പൊതുവായി ഭാരതീയ ചികിത്സാ പദ്ധതികളെന്ന് വിളിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളും ഡിസ്പെൻസറികളും വഴിയാണ് പ്രാഥമീക - ദ്വിതീയ - തൃതീയ മേഖലകളിലുള്ള ആരോഗ്യപരിപാലനം നടപ്പിലാക്കുന്നത്. 818 ഡിസ്പെൻസറികൾ, കിടത്തി ചികിത്സാ സൗകര്യങ്ങളുള്ള 130 ആശുപത്രികൾ, 59 സബ് സെന്ററുകൾ എന്നിവ വഴി ആരോഗ്യപരിപാലന രംഗത്ത് ഭാരതീയ ചികിത്സാ വകുപ്പ് പ്രവർത്തിക്കുന്നു. മൂന്നു കോടിയിലേറെ വരുന്ന കേരള ജനതയുടെ രോഗ പ്രതിരോധം, ചികിത്സാ, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ അക്ഷീണം ഇടപെടുവാൻ കഴിയുന്നു എന്നത് വകുപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്.

ജീവിത ശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ, സ്കൂൾ കേന്ദ്രീകൃത ആരോഗ്യപരിപാടികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, ഭിന്നശേഷിയുള്ള കുട്ടികളുടെ ആരോഗ്യം, സ്പോർട്സ് ആയുർവേദ, മറ്റ് വകുപ്പുകളുമായി യോജിച്ചുള്ള ആരോഗ്യ അവബോധ പരിപാടികൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾക്ക് ഭാരതീയ ചികിത്സാ വകുപ്പ് നേതൃത്വം നൽകുന്നു.

Image

ബഹു. ആയുഷ് സെക്രട്ടറിയുടെ ഭരണ നേതൃത്വത്തിൽ ആയുഷ് വകുപ്പിന് കീഴിലാണ് ഭാരതീയ ചികിത്സാ വകുപ്പ് പ്രവർത്തിക്കുന്നത്. ബഹു. ആയുർവേദ ഡയറക്ടർ ഭരണനേതൃത്വം കൊടുക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിൽ രണ്ട് ജോയിന്റ് ഡയറക്ടർമാർ ഉപചുമതലകൾ നിർവഹിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവർ ഡയറക്ടറേറ്റിൽ ഭരണനിർവഹണത്തിനു ഡയറക്ടറെ സഹായിക്കുന്നു.14 ജില്ല മെഡിക്കൽ ഓഫീസർമാർ, ഡിസ്പെൻസറികളിലും ആശുപത്രികളിലും ചാർജ് മെഡിക്കൽ ഓഫീസർമാർ, മറ്റ് ജീവനക്കാർ അങ്ങനെ 5457 ജീവനക്കാർ അടങ്ങുന്ന ആരോഗ്യനിർവ്വഹണ വിഭാഗമാണ് ഭാരതീയ ചികിത്സാവകുപ്പ്. ആയുർവ്വേദം, സിദ്ധ, യോഗ & നാച്ചുറോപ്പതി, യുനാനി എന്നീ മേഖലകളിലെ എല്ലാ ആശുപത്രികളും ഡിസ്പെൻസറികളും അതാത് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ വർക്കല പ്രകൃതിചികിത്സ ആശുപത്രി, കോട്ടക്കലിലെ സർക്കാർ ആയുർവേദ മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എന്നിവ ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

017733
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group