
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
ആരോഗ്യ സംരക്ഷണത്തിന്റെ സാർവത്രിക ലഭ്യതയ്‌ക്കായി പരമ്പരാഗതവും അനുപൂരകവുമായ ഇതരവൈദ്യശാസ്ത്രങ്ങളുടെ പ്രാധാന്യം ലോകാരോഗ്യ സംഘടന 1978-ലെ അവരുടെ അൽമാ അറ്റ പ്രഖ്യാപനത്തിൽ മുന്നോട്ട് വെച്ചു . തദ്ദേശ്ശ വൈദ്യസമ്പ്രദായങ്ങളുടെ ഗുണനിലവാരത്തിന്റെ ഏകീകരണത്തിനായി ഒരു പദ്ധതി തന്നെ ലോകാരോഗ്യസംഘടന ആസൂത്രണം ചെയ്യുകയുണ്ടായി . ലോകാരോഗ്യ സംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആധുനിക യുഗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഈ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി 1995-ൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻസ് ആൻഡ് ഹോമിയോപ്പതിക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് ഇൻഡ്യാ ഗവൺമെന്റ് സ്ഥാപിച്ചു.
2003
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി സമ്പ്രദായങ്ങളിലെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വികസനത്തിന് കേന്ദ്രീകൃത ശ്രദ്ധ നൽകുന്നതിനായി 2003 മാർച്ചിൽ ഭാരതീയ ചികിത്സ വകുപ്പ് & ഹോമിയോപ്പതി വകുപ്പിനെ ആയുഷ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തു.
2003
2014
ഈ സംവിധാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി 2014ൽ കേന്ദ്ര സർക്കാർ ആയുഷിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു.
2015
2015 ഓഗസ്റ്റ് 5-ന് കേരള സർക്കാർ ആയുഷിനായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചു.
2015
2018
ഓൺലൈൻ ട്രാൻസ്‌ഫർ, ഈ -ഓഫീസ് എന്നിവ ആരംഭിച്ചു.
2021
തിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഈ -ഹോസ്പിറ്റൽ സൗകര്യം തുടങ്ങി.
2021
2022
ഓ.പി ബുക്കിങ്ങിന് ഓൺലൈൻ രജിസ്ട്രേഷൻ, ഓൺലൈൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, ഓപ്പൺ സ്ട്രീറ്റ് മാപ്പിലൂടെ എല്ലാ സ്ഥാപനങ്ങളുടെയും മാപ്പിംഗ്.
