
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.

ആയുർവേദത്തിലെ അഷ്ടാംഗങ്ങളിൽ ഒന്നാണ് കൗമാരഭൃത്യം. ഒരു കുട്ടി ജനിക്കുന്നത് മുതൽ സ്വയം പര്യാപ്‌തനാകുന്നത് വരെയാണ് കൗമാരഭൃത്യത്തിന്റെ കാലഘട്ടം. ശാരീരികവും മാനസികവുമായ വികാസം ഏറ്റവും അധികം സംഭവിക്കുന്നത് ഈ കാലത്താണ്. കുട്ടിയുടെ പോഷണം, ചര്യകൾ, കുളി എന്നിങ്ങനെ ഏറ്റവും നല്ല രീതിയിൽ എങ്ങനെ ഒരു കുട്ടിയെ വളർത്തിയെടുക്കാം എന്നത്തിനുള്ള നിയമാവലികൾ കൗമാരഭൃത്യത്തിലുണ്ട്.
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക.
കുട്ടികളിലെ രോഗാതുരതയും മരണവും ചികിത്സ, തുടർചികിത്സ എന്നിവയിലൂടെ കുറക്കുക.
കുട്ടികളുടെയും അമ്മമാരുടെയും പോഷകവും ആരോഗ്യപരവുമായ അളവുകോലുകൾ തുടർ പരിശോധനകളിലൂടെയും ലഘുലേഖകളിലൂടെയും മെച്ചപ്പെടുത്തുക.
തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടികളിലും സ്കൂളുകളിലും പോഷണ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുക.
പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ നൽകുക
ശിശുക്കളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് ആയുർവേദ മരുന്നുകൾ കൊണ്ട് ചികിൽസിക്കുക.
കുഞ്ഞുങ്ങളുടെ വളർച്ചാ നാഴികക്കല്ലുകൾക് തടസ്സമുണ്ടാക്കുന്ന സെറിബ്രൽ പാൾസി, എ.ഡി.എഛ്.ഡി.പോലെയുള്ള അവസ്ഥകൾ കണ്ടെത്തി ചികിൽസിക്കുക.
കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുക.
ഗര്ഭധാരണത്തിന് മുന്നേ,പ്രസവത്തിനു മുന്നേ, പ്രസവ ശേഷമുള്ളത് എന്നിങ്ങനെയുള്ള ആയുർവേദ പരിചരണങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുക.
പൊതുജനത്തിന് ആയുർവേദ ചികിത്സാരീതികളെക്കുറിച്ചു അറിവുകൾ പകരുക.
സമീകൃതവും നല്ലതുമായ ആഹാരശീലങ്ങളെക്കുറിച്ചു ജനത്തെ പഠിപ്പിക്കുക.
ഈ പദ്ധതിയുടെ സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ലഭ്യമാണ്.
