
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
എൻഡോസൾഫാൻ ഒരു മാരക കീടനാശിനിയാണ്. അതിന്റെ ദുഷ്ഫലങ്ങൾ കാസർഗോഡ് ഇപ്പോഴും ഒരു സാമൂഹ്യ പ്രശ്നമായി നിലനിൽക്കുന്നു. ആകാശമാർഗം വൻതോതിലുള്ള അതിന്റെ പ്രയോഗം അവിടത്തെ മണ്ണ്, വെള്ളം, വായു എന്നിവയെ മലിനമാക്കി.
1978നും 2000നും ഇടക്കാണ് ഇതിന്റെ വൻതോതിലുള്ള പ്രയോഗം നടന്നത്. കേരളാ ഹൈക്കോടതി 2001ൽ അതിന്റെ ഉപയോഗം നിരോധിച്ചു. നൂറു കണക്കിന് ആളുകൾ മരിച്ചു, നാലായിരത്തോളം ആളുകൾ ഇപ്പോളും കഷ്ടപ്പെടുന്നു. ‘എൻഡോസൾഫാൻ സെൽ’ 2005-06 ലാണ് രൂപീകൃതമായത്. ഭാരതീയ ചികിൽസാ വകുപ്പ് ഈ ഭാഗത്തു നടത്തിയ ഒരു പഠനത്തിൽ പ്രത്യുല്പാദന സംബന്ധിയായ പല രോഗങ്ങളും കൂടി വരുന്നതായി കണ്ടെത്തി.
ആ രോഗങ്ങളെ പ്രതിരോധിക്കാനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് നിർവിഷ. ഇത് 2017-18 സാമ്പത്തിക വര്ഷത്തിൽ കാസർഗോട്ടെ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു, കല്ലാർ-പനത്തടി ഗ്രാമപഞ്ചായത്തിൽ 2019-20ലും. ആയുർവേദ ചികിത്സയിലൂടെ ശരീരം ശുദ്ധിയാക്കാനും അങ്ങനെ വിഷം ബാധിക്കാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിക്കാനും, ജനിതക വൈകല്യങ്ങളെ ഇല്ലാതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ബാധിതരായ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാരെ ഡിസ്പെൻസറികളിൽ വച്ച് വിശദമായി പരിശോധിച്ചു അവർക്കു ഒരു മാസത്തേക്ക് ചീമേനി ഗവഃ ആയുർവേദാശുപത്രിയിൽ വച്ച് കിടത്തി ചികിത്സ നൽകുന്നു. ഈ പദ്ധതിക്കായി ആശുപത്രിയിൽ പത്തു കിടക്കകൾ അധികമായി അനുവദിച്ചിട്ടുണ്ട്. അതിനു ശേഷം അവർക്കു ഓ.പി. ചികിത്സ കൊട്ടോടി, പനത്തടി ഡിസ്പെൻസറികളിൽ നിന്ന് നൽകുന്നു. ഈ ഡിസ്പെൻസറികളിൽ വരുന്ന രോഗികൾക്കും ആവശ്യമെങ്കിൽ കിടത്തി ചികിത്സ ചീമേനി ആശുപത്രിയിൽ നൽകുന്നു.
എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ 16 വയസ്സിനു മുകളിലുള്ള ചെറുപ്പക്കാർ.
ശസ്ത്രക്രിയ നിര്ദേശിക്കപ്പെട്ടിട്ടുള്ള ആളുകൾ, ആയുർവേദ ചികിത്സയിൽ താല്പര്യമില്ലാത്തവർ, വൃക്കാ-ഹൃദയ-കരൾ രോഗങ്ങൾ ഉള്ളവർ, അർബുദ തുടങ്ങി എൻഡോസൾഫാൻ മൂലമുള്ള ഗുരുതര രോഗങ്ങൾ ഉള്ളവർ.
ക്രമ നമ്പർ | ജില്ല | സ്ഥാപനത്തിന്റെ പേര് | ഫോൺ നമ്പർ |
1 | കാസർകോട് | ഗവ. ആയുർവേദ ആശുപത്രി, ചീമേനി | 0467-2251730 |
