എല്ലാ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരാശുപത്രിയിൽ മാനസിക രോഗ ഓ.പി.
ഓ. പി.കളിൽ മാനസിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സയും കൗൺസലിങ്ങും നൽകുന്നതോടൊപ്പം രോഗത്തിന്റെ തുടർച്ചയായ മേൽനോട്ടവും രോഗപുരോഗതി രേഖപ്പെടുത്തലും.
പഞ്ചായത്ത്, വൃദ്ധ സദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തുക.
തിരഞ്ഞെടുക്കപ്പെട്ട ഒരു മാനസിക വ്യാധിയുടെ വിശദമായ ശാസ്‌ത്ര പഠനം എല്ലാ വർഷവും നടത്തുക. 2021ൽ കോവിഡ് 19-ഉമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകളെകുറിച്ചാണ് പഠനം.
ആനുകാലിക പ്രാധാന്യമുള്ള (ഉദാ. കോവിഡ് 19, പ്രളയം) മാനസിക ബുദ്ധിമുട്ടുകൾക്കുള്ള കൗൺസലിങ്ങും ചികിത്സയും.
കിടത്തി ചികിത്സക്കായി കോട്ടക്കൽ, സർക്കാർ മാനസിക രോഗ ഗവേഷണ സ്ഥാപനത്തിലേക്കുള്ള റഫറൽ.