സംസ്ഥാന പദ്ധതികൾ

വയോജന പരിചരണ പദ്ധതി

വൃദ്ധ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരുടെ രോഗാതുരത കുറച്ചു കൊണ്ട് വരനുമാണ് ഭാരതീയ ചികിത്സാ വകുപ്പിൻറെ വാർധക്യ ചികിത്സാ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ വാർധക്യ സഹജമായ രോഗങ്ങളുടെ ചികിത്സ, പരിചരണം (പ്രത്യേകിച്ച് 60 വയസ്സിനു മുകളിൽ) എന്നിവയാണ് നൽകുന്നത്. ഗുണഭോക്‌താക്കളായ രോഗികൾക്കു 28 ദിവസത്തെ കിടത്തി ചികിത്സയും മൂന്ന് മാസം വരെയുള്ള തുടര്ചികിത്സയും സൗജന്യമായി നൽകുന്നു. ഈ പദ്ധതിയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മാത്രമേ ലഭ്യമാവൂ.


Image

ലഭ്യമായ സേവനങ്ങൾ

  • 28 ദിവസത്തെ കിടത്തി ചികിത്സയും മൂന്ന് മാസം വരെയുള്ള തുടര്ചികിത്സയും

  • സൗജന്യ ഓ. പി. മരുന്നുകൾ.

  • ബോധവൽക്കരണ പരിപാടികൾ

  • പരിശോധനാ ക്യാമ്പുകൾ.



പദ്ധതിയുടെ ഗുണഫലങ്ങൾ

  • സൗജന്യ മെഡിക്കൽ, മാനസിക-സാമൂഹ്യ പുനരധിവാസ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ഈ പദ്ധതി വിജയിച്ചു.

  • രോഗികൾ കൂടുതൽ പ്രവർത്തനോന്മുഖരായി.

  • ചികിത്സാ ചെലവ് കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു.

  • ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിഞ്ഞു.

  • ശാരീരിക അവശതകളെ തന്നത്താൻ കൈകാര്യം ചെയ്യാൻ പഠിച്ചു.

  • കൂടുതൽ തൃപ്തികരമായി ജീവിക്കാനും ആത്മാഭിമാനത്തോടെ പ്രവൃത്തിപരരായി, സാമൂഹ്യജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞു.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

025616
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group