ക്ഷാരസൂത്രം

ക്ഷാരസൂത്രം

ഈ പദ്ധതി താഴെ കാണുന്ന സ്ഥാപനത്തിൽ ലഭ്യമാണ് : രാമവർമ ജില്ലാ ആയുർവേദ ആശുപത്രി, തൃശൂർ

പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോ നൈഡൽ സൈനസ് തുടങ്ങിയ മലദ്വാര രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ആയുർവേദ പാരാസർജിക്കൽ പ്രക്രിയയാണ് ക്ഷാരസൂത്രം. ഇതിന്റെ ഭാഗമായി ക്ഷാരസൂത്രം എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ ഔഷധ നൂൽ രോഗങ്ങൾ ഭേദമാക്കാൻ ഉപയോഗിക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നി മലദ്വാര മേഖലയിൽ ഉണ്ടാകുന്ന രോഗങ്ങൾ രോഗികൾക്ക് വേദനയും അതുപോലെ തന്നെ പുറമെ പറയുവാൻ മടിയും ഉണ്ടാക്കുന്ന രോഗങ്ങൾ ആണ്. ചില രോഗികളിൽ മലദ്വാരത്തിൽ നിന്നും രക്തം, പഴുപ്പ്, മറ്റ് സ്രവങ്ങൾ എന്നിവ പുറത്തേക്കു വരുന്ന അവസ്ഥയും ഉണ്ടാകുന്നു.

മലാശയ രോഗങ്ങളുടെ ചികിത്സകൾക്കുള്ള ചെലവ് സ്വകാര്യ മേഖലയിൽ വളരെ കൂടുതലാണ്. മേൽപ്പറഞ്ഞ പ്രശ്നം പരിഹരിക്കുന്നതിനായി 2013 മുതൽ തൃശ്ശൂർ രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ ക്ഷാര സൂത്ര യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 6000-ത്തിലധികം രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ ചികിത്സാ വഴി രോഗം ഭേദപ്പെടുന്നവരിൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ തന്നെ പാർശ്വഫലങ്ങൾ ഇല്ലാത്തതും, കുറഞ്ഞ ചിലവും ഈ ക്ഷരസൂത്ര ചികിത്സയുടെ പ്രധാന നേട്ടങ്ങൾ ആണ്.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

025601
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group