
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
സുൽത്താൻ ബത്തേരി നഗരസഭയുടെ ധനസഹായത്തോടെ നടത്തി വരുന്ന പദ്ധതിയാണ് ജനനി സുരക്ഷ. ആയുർവേദം അനുശാസിക്കുന്ന ഗർഭിണി പരിചരണവും പ്രസവാനന്തര പരിചരണവും നവജാത ശിശു സംരക്ഷണവും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു. ബത്തേരി നഗരസഭയിലെ എല്ലാ ഗർഭിണികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി കഴിഞ്ഞ വർഷം മുനിസിപ്പാലിറ്റി 2 ലക്ഷം രൂപ അനുവദിച്ചിരുന്നത് ഈ വർഷം 4 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾ പദ്ധതിയിൽ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് സഹിതം സ്ഥാപനത്തിൽ വന്ന് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയായാൽ ഗുണഭോക്താക്കൾക്ക് ആരോഗ്യ കാർഡ് നൽകുകയും രോഗികൾ അടുത്ത സന്ദർശനങ്ങളിൽ അത് കൊണ്ടുവരേണ്ടതുമാണ്. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി അടുത്ത സന്ദർശനത്തിനുള്ള തീയതി ഹെൽത്ത് കാർഡിൽ അടയാളപ്പെടുത്താറുണ്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളി ദിവസങ്ങളിൽ ജനനി സുരക്ഷാ രോഗികൾക്കായി കോവിഡ് പ്രൊട്ടോകോൾ പ്രകാരം ക്യാമ്പ് നടന്നു വരുന്നു.ഈ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ ക്ലാസുകൾ നടത്തുകയും 24*7 ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം നടന്നു വരുകയും ചെയ്യുന്നു. ഗുണഭോക്താക്കളുടെ സംശയ നിവാരണത്തിനായി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70 ഗുണഭോക്താക്കൾ ഉണ്ടായിരുന്നത് ഈ വർഷം 140 ആയി ഉയർന്നു.
