ഡയബെറ്റിക് റെറ്റിനോപ്പതി

ഡയബറ്റിക് റെറ്റിനോപ്പതി

ഇരിങ്ങാലക്കുടയിലെ എ.വി.എം ഗവ. ആയുർവേദ ആശുപത്രിയിൽ 2019-2020 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ ഈ പ്രോജക്റ്റ് പ്രവർത്തനം ആരംഭിച്ചു. ജനസംഖ്യയുടെ പകുതിയിലധികം ആളുകളെയും ബാധിക്കുന്ന പ്രമേഹത്തിന്റെ പ്രധാനപെട്ട സങ്കീർണതകളിലൊന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി, ഇത് ആളുകളിൽ കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും അന്ധതയ്ക്കും കാരണമാകുന്നു. അതിനാൽ ഡയബറ്റിക് റെറ്റിനോപ്പതി ആദ്യം തന്നെ രോഗനിർണയം നടത്തി ഉചിതമായ ചികിത്സ എടുത്താൽ കാഴ്ചയെ സംരക്ഷിക്കാൻ കഴിയും. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ അവസ്ഥയിൽ തന്നെ ആയുർവേദ ഔഷധങ്ങൾ നൽകി കൊണ്ട് അതിന്റെ സങ്കീർണതകൽ ഇല്ലാതാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.പ്രമേഹ രോഗത്തെ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത കുറയ്ക്കാം. പ്രമേഹ രോഗത്തിന് ഇതര വൈദ്യ സമ്പ്രദായത്തിൽ നിന്നും മരുന്നുകൾ കഴിക്കുന്ന രോഗികൾക്കും ആയുർവേദ മരുന്നുകൾ നൽകി കൊണ്ട് ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യതൾ കുറയ്ക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വിഷ്വൽ അക്വിറ്റി ടെസ്റ്റ്, റെറ്റിനയിൽ വന്ന മാറ്റങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒ.പി യിൽ നിന്ന് രോഗികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്ത മിക്ക കേസുകളിലും ഒ.പി ചികിത്സകൾ നൽകി വരുന്നു . ഈ രോഗികളുടെ വിഷ്വൽ അക്വിറ്റിയുടെ വിലയിരുത്തലും റെറ്റിന പരിശോധനയും തുല്യ ഇടവേളകളിൽ നടത്തുന്നു. സങ്കീർണ്ണമായ കേസുകളിൽ, ഡയബറ്റിക് റെറ്റിനോപ്പതി മൂലമുള്ള അന്ധത തടയാൻ പഞ്ചകർമ ചികിത്സകൾ ഉൾപ്പെടെയുള്ള ഐ.പി ചികിത്സകളും തല പൊതിച്ചിൽ , മുഖലേപം, ശിരോധാര, തർപ്പണം തുടങ്ങിയ പ്രത്യേക ചികിത്സാ ക്രമങ്ങളും നൽകി വരുന്നു .

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ജനങ്ങൾക്കിടയിൽ സാധാരണമാണെങ്കിലും, പതിവ് നേത്രപരിശോധന, രക്തത്തിലെ പഞ്ചസാരയുടെ നല്ല നിയന്ത്രണം, കാഴ്ച പ്രശ്നങ്ങൾക്ക് നേരത്തെയുള്ള ആയുർവേദ ഇടപെടൽ എന്നിവ ഗുരുതരമായ കാഴ്ച നഷ്ടം തടയാൻ സഹായിക്കും. അതിനാൽ ഈ പദ്ധതി ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്, കൂടാതെ നിരവധി പ്രമേഹ രോഗികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

025620
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group