
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
ഗുണഭോക്താക്കൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കാനും നിലനിർത്താനും ഉതകുന്ന വിദഗ്ധ നിർദ്ദേശങ്ങൾ,ചികിത്സ,ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ നൽകുന്ന പദ്ധതിയാണ് 'ആരോഗ്യ പരിരക്ഷ’.ഡോക്ടർ,വിവിധ ജോലികൾക്ക് പ്രാപ്തനായ ഒരു പ്രവർത്തകൻ, തദ്ദേശ സ്ഥാപനം വഴി നിയമിക്കപ്പെട്ട ഒരു നേഴ്സ് എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദർശനം നടത്തിയാണ് ഗുണഭോക്താക്കളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത്.
5 ചികിത്സയോട് ആഭിമുഖ്യമുള്ള കിടപ്പ് രോഗികൾക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും. മാസത്തിൽ ഒരു തവണയെങ്കിലും വിദഗ്ധ സംഘം വീടുകളിലെത്തി നിർദ്ദേശങ്ങളും ചികിത്സയും നൽകത്തക്കരീതിയിലാണ് പദ്ധതിയുടെ പ്രവർത്തനം നിശ്ചയിച്ചിട്ടുള്ളത്.തദ്ദേശസ്ഥാപനത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ആരോഗ്യരക്ഷാപദ്ധതിയുടെ ചിലവ് വകയിരുത്തുന്നത്. യാത്രാചിലവുകൾ ആരോഗ്യവകുപ്പ് നേരിട്ട് വഹിക്കുന്നു. നിലവിൽ മലപ്പുറം ജില്ലയിലെ തെയ്യത്തും പാടം ഗവ: ആയുർവേദ ആശുപത്രിയിൽ ഈ പദ്ധതി നടപ്പിലാക്കിവരുന്നു.
